ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

Advertisement

വടക്കാഞ്ചേരി. ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു.വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ ഒന്നാം കല്ല് സെന്ററിന് സമീപത്തായി 6 മണിയോടെയാണ് അപകടമുണ്ടായത്. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയിൽ വീട്ടിൽ 53 വയസുള്ള കൃഷ്ണന്റെ ടാറ്റ ഇന്റിക്ക കാറിനാണ് തീ പിടുത്തമുണ്ടായത്.

വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോവുവുകയായിരുന്നു.കാറിന്റ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് ടി.കെ യുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം തീയണച്ചു.