മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്ക്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ നടത്തി; മതങ്ങൾ മുന്നോട്ട് വെയ്ക്കുന്ന മൂല്യങ്ങൾ ഒന്നാണന്ന് സാദിഖലി തങ്ങൾ

Advertisement

തിരുവല്ല: പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മലങ്കര മർത്തോമ്മാ സുറിയാനി സഭ മൂന്ന് എപ്പിസ്ക്കോപ്പാമാരെ വാഴിച്ചു.
റൈറ്റ് റവ.സഖറിയാസ് മാർ അപ്രേം, റൈറ്റ് റവ.ഡോ.ജോസഫ് മാർ ഇവാനിയോസ്, റൈറ്റ് റവ.മാത്യൂസ് മാർ സെറാഫിം എന്നിവരാണ് സ്ഥാനാഭിഷിക്തരായത്.
സഭയുടെ ആസ്ഥാനമായ തിരുവല്ല എസ് സി എസ് മൈതാനത്ത് തയ്യാറാക്കിയ കുറ്റൻ പന്തലിലെ താല്ക്കാലിക മദ്ബഹയിൽ നടന്ന ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ ഡോ: തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബെർണവാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് ചേർന്ന അനുമോദന യോഗത്തിൽ സഭാധ്യക്ഷൻ ഡോ: തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷനായി. പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കതോലിക്ക ബാവ അനുഗ്രഹ പ്രഭാണം നടത്തി.
ഇന്ന് സമ്പത്തിൻ്റെ അടിസ്ഥാനത്തിലുള്ള അസമ്മത്വം സമൂഹത്തിൽ നിലനിൽക്കുന്നു. ഭാരത ക്രൈസ്തവ സഭകളുടെ ഏകീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ശ്രേഷ്ഠ ഇടയൻന്മാർ
സ്വർണ്ണ സിംഹാസനങ്ങളിൽ നിന്ന് താഴെയിറങ്ങി താഴ്മയും വിനയവും കരഗതമാക്കി ജാതിക്കും മതത്തിനും അതീതരായി പ്രവർത്തിക്കണമെന്നും ബാവാ ആഹ്വാനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കതാലിക്കാ ബാവാ മുഖ്യ പ്രഭാഷണം നടത്തി. സിറിൾ മാർ ബസ്സേലിയോസ്, പാണക്കാട് സാദിഖലി തങ്ങൾ, ഗുരുരത്നം ജ്ഞാനതപസി, പത്മശ്രീ ശോശാമ്മ ഐപ്പ്, മാത്യൂസ് റ്റി തോമസ് എംഎൽഎ ,സഭാ സെക്രട്ടറി റവ.എബി റ്റി.മാമൻ ,സഭയിലെ ബിഷപ്പുമാർ, ഇതര സഭകളിലെ മേലധ്യക്ഷൻന്മാർ എന്നിവർ ആശംസകൾ അർപ്പിപ്പിച്ചു. എം പി മാരായ ആൻ്റോ ആൻ്റണി,കൊടിക്കുന്നിൽ സുരേഷ്, എം എൽ എ മാരായ പ്രമോദ് നാരായണൻ, ചാണ്ടി ഉമ്മൻ, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.