ശബരിമലയില്‍ വന്‍ തിരക്ക്

Advertisement

ശബരിമല.സന്നിധാനത്തും പമ്പയിലേക്കുള്ള വഴിയിലും അഭൂതപൂർവ്വമായ തിരക്ക് തുടരുന്നു.
പമ്പ മുതൽ നിയന്ത്രിതമായാണ് ഭക്തരെ മല ചവിട്ടാൻ അനുവദിക്കുന്നത്. ഇതുമൂലം വന്നെത്തുന്ന ഭക്തര്‍ പമ്പയിലും കാത്തുനില്‍ക്കുകയാണ്.
മരക്കൂട്ടത്ത് മണിക്കൂറുകൾ നീണ്ട ക്യൂ ഇപ്പോഴും തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും തീർത്ഥാടകർക്ക് ബുദ്ധിമുട്ടായി.
പുലർ‌ച്ചെ അഞ്ച് മണിക്ക് പമ്പയിൽ നിന്ന് മല ചവിട്ടാൻ തുടങ്ങിവർക്ക് വൈകുന്നേരം അഞ്ച് മണി പിന്നിട്ടപ്പോഴും ശരംകുത്തി പിന്നിടാനായില്ല.
മരക്കൂട്ടത്ത് ബാരിക്കേഡുകൾ മറികടന്ന് ഭക്തർ മുന്നോട്ട് നീങ്ങിയതോടെ പോലീസ്നിയന്ത്രണങ്ങൾ പാളി.സ്വാമിഅയ്യപ്പന്‍ റോഡുവവി ഭക്തര്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചത് പ്രശ്നമായി.
78,000 പേർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തതിൽ 34000 പേരാണ് ഉച്ചവരെ ദർശനം നടത്തിയത്.

Advertisement