കാരശ്ശേരിയിൽ കാടിളക്കി നായാട്ട് സംഘടിപ്പിച്ചു

Advertisement

കോഴിക്കോട്. പന്നിശല്യം മൂലം കാരശ്ശേരിയിൽ കാടിളക്കി നായാട്ട് സംഘടിപ്പിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ മേച്ചേരികുന്നിൽ നായാട്ട് നടത്തിയത്. 10 ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ നായാട്ടിൽ രണ്ട് പന്നികളെ വെടിവെച്ചുകൊന്നു.


കാർഷിക മേഖലയായ കാരശ്ശേരി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലാണ് . ഈ സാഹചര്യത്തിലായിരുന്നു കാടിളക്കി നായാട്ട്. പത്തോളം ഷൂട്ടർമാരും 3 നായാട്ട് നായ്ക്കളും ഭാഗമായി.മൂന്ന് നായ്ക്കളെയും കാട്ടിലേക്ക് കെട്ടഴിച്ചു വിട്ട് നായാട്ട് വിളിച്ചു.

ഈ സമയം പന്നികൾ ഓടി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഷൂട്ടർമാർ തോക്കുമായി നിന്നാണ് വെടിവെച്ച് കൊല്ലുക .

നായാട്ടിൽ രണ്ട് പന്നികളെ വെടിവെച്ച് കൊന്നു . ഇതിനിടെ നായാട്ടിന് കാട്ടിലേക്ക് പോയ ഒരു നായക്ക് പന്നിയുടെ കുത്തേറ്റ് പരിക്കേറ്റു . വെടിവെച്ച് കൊന്ന പന്നികളെ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു .

Advertisement