മിഷോങ് ചുഴലി, ട്രെയിനുകൾ റദ്ദാക്കിയതോടെ മേഘാലയയിൽ പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥി സംഘം കൊൽക്കത്തയിൽ കുടുങ്ങി

Advertisement

കൊൽക്കത്ത. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കിയതോടെ മേഘാലയിൽ പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥി സംഘം കൊൽക്കത്തയിൽ കുടുങ്ങി.കാലടി സംസ്കൃത സർവകലാശാലയിലെ 58 വിദ്യാർത്ഥികളും 6 അധ്യാപകരും ആണ് കുടുങ്ങിയത്.മേഘാലയിലേക്ക് പഠനയാത്ര പോയി തിരിച്ചു വരുന്ന വഴിയാണ് ട്രെയിനുകൾ റെയിൽവേ മുന്നറിയിപ്പ് നൽകാതെ റദ്ദാക്കിയത്.

ഹൗറ ചെന്നൈ എക്സ്പ്രസിലാണ് സംഘം നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്തിരുന്നത്.ട്രെയിൻ റദ്ദാക്കിയതോടെ അമ്പതോളം വിദ്യാർത്ഥികളുമായി എങ്ങനെ തിരികെ വരുമെന്ന ആശങ്കയിലാണ് അധ്യാപക സംഘം.മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് 118 ട്രെയിനുകളാണ് റദ്ദാക്കിയത്. ഡിസംബർ 6 വരെയാണ് നിലവിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisement