കാറിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ; രണ്ടു പേര്‍ പിടിയില്‍

Advertisement

കാറിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 70 കോടിയുടെ ഒരു കിലോ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. കൊച്ചി പറവൂരില്‍ കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാലും നിഥിന്‍ വിശ്വനുമാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. സിനിമ ഷൂട്ടിങ്ങിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ഇടപാട്. രണ്ട് കാറുകളിലെത്തിയ സംഘത്തെ പൊലീസ് വളയുകയായിരുന്നു.