2023 ഡിസംബർ 04 തിങ്കൾ
BREAKING NEWS
👉തിരുവനന്തപുരം വഴയിലയിൽ പ്രഭാത നടത്തത്തിനിറങ്ങിയവരുടെ ഇടയിലേക്ക് അയ്യപ്പഭക്തരുടെ കാർ ഇടിച്ചു കയറി; രണ്ട് മരണം
👉വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.
അപകടം നടന്നയുടൻ ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
👉ചെന്നൈയിൽ കനത്ത മഴ, റെയിൽ വ്യോമ ഗതാഗതം തടസ്സപ്പട്ടു.ജനജീവിതം ദുരിതപൂർണ്ണം, 6 ജില്ലകളിൽ അവധി.
👉മിസ്സോറാമിൽ വോട്ടെണ്ണൽ തുടങ്ങി.ലീഡ് മാറിമറിയുമ്പോഴും 40 അംഗ സഭയിൽ ZPM മുന്നിട്ട് നിൽക്കുന്നു.MNF തൊട്ട് പിറകിൽ
👉 ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവു ശേഖരിക്കാനും കസ്റ്റഡിയില്‍ വാങ്ങുന്നതിനു പോലീസ് കൊട്ടാരക്കര കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.
🌴 കേരളീയം🌴
🙏’മിഷോങ്’ ചുഴലിക്കാറ്റുമൂലം തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. 12 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. ബുധനാഴ്ചത്തെ എറണാകുളം – ടാറ്റാ നഗര്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവില്‍ നിന്നു നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
.
🙏പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്‍ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍. 74 വയസായിരുന്നു. താന്‍ ഈ ലോകത്തുനിന്നു പോകുന്നു എന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. ജാതിവിവേചനത്തിനെതിരെ പോരാടിയ കുഞ്ഞാമന്‍ 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു
🙏സംസ്ഥാന ശാസ്ത്രമേളയില്‍ 1442 പോയിന്റുമായി മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായി. 350 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്‌കൂള്‍ വിഭാഗത്തില്‍ 142 പോയിന്റുകള്‍ നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.
🙏സര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
🙏മുഖ്യമന്ത്രിയുടെ നവകേരളസദസിന് തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അവധി റദ്ദാക്കിയത്.
🙏ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന കോയമ്പത്തൂരിലെ പള്ളി വികാരി ജേജിസ് (48) ആണ് പിടിയിലായത്. മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു അതിക്രമം. മലപ്പുറം സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
🙏ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ 70 വയസുള്ള രവീന്ദ്രനാഥനാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പരിശോധന നടത്തിയ തമിഴ്നാട് വിജിലന്‍സ് പല പ്രധാന കേസുകളുടെയും ഫയല്‍ മോഷ്ടിച്ചെന്നു സംസ്ഥാന പോലീസ് മേധാവിക്കു പരാതി. പല രേഖകളും ഫോണില്‍ പകര്‍ത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
🙏 പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് മുമ്പ് നടന്ന സെമി ഫൈനലിൽ വീണ്ടും താമര വിരിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രണ്ടു സംസ്ഥാനങ്ങള്‍ അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേക്ക്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത ബിജെപി മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തി.
🙏ജനം സമ്മാനിച്ചത് ഐതിഹാസിക ജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി നയിക്കുന്ന സദ്ഭരണത്തിനും വികസനത്തിനും ഒപ്പമാണ് ഭാരതം എന്നാണു ജനവിധിയുടെ അര്‍ത്ഥം. ജനവിധിക്കു മുന്നില്‍ വണങ്ങുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
🙏തെലുങ്കാനയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കളായ രേവന്ത് റെഡ്ഢിയുടെയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ പത്തിനു ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പിയായ രേവന്ത് റെഡ്ഡി റോഡ് ഷോയുമായാണ് വിജയം ആഘോഷിച്ചത്.
🙏തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്നറായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനു പരാജയം. താരമണ്ഡലമായ ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ മാഗന്തി ഗോപിനാഥിനോടാണു തോറ്റത്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന നേതാവാണ് അസ്ഹറുദീന്‍.
🙏തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ രാജിവച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും രാജിവച്ചു.
🙏ബിജെപി പിടിച്ചെടുത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് വസുന്ധര രാജെ സിന്ധ്യ, ബാബ ബാലക് നാഥ്, ഗദേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകള്‍. മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ അശോക് ഗലോട്ട് 24,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയും മുന്‍ മുഖ്യമന്ത്രിയായ ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യ അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയും വിജയിച്ചു.
🙏കോണ്‍ഗ്രസ് തകര്‍ന്നുപോയ രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരാണു തോറ്റത്.
🙏മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തിരിച്ചടികള്‍ താല്‍ക്കാലികമാണ്.
🙏ബെംഗളൂരു ആസ്ഥാനമായുള്ള മൂന്നു സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷണം സിബിഐക്കു കൈമാറാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നല്‍കി. ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാര്‍വഭൗമ സൗഹാര്‍ദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാര്‍ദ സഹകാരി ലിമിറ്റഡ് എന്നിവയിലെ തട്ടിപ്പുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ കാലത്താണ് തട്ടിപ്പു നടന്നത്.
🙏പൂച്ചെണ്ടുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് തെലങ്കാന ഡിജിപി അന്‍ജാനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് നടപടി.
🙏ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണക്കു നന്ദിയെന്നും രാഹുല്‍ എക്സ് പ്ളാറ്റ്ഫോമില്‍ കുറിച്ചു.
🇦🇺 അന്തർദേശീയം 🇦🇽
🙏ഗാസയിലേക്കു സൗദിയില്‍നിന്ന് ദുരിതാശ്വാസ സഹായങ്ങളുമായി മൂന്നാമത്തെ കപ്പല്‍. 1,246 ടണ്‍ ഭാരമുള്ള 300 വലിയ കണ്ടെയ്‌നറുകളുമായി കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ദുരിതാശ്വാസ കപ്പല്‍ ജിദ്ദയില്‍ നിന്ന് ഈജിപ്തിലെ സെയ്ദ് തുറമുഖത്തേക്കു പുറപ്പെട്ടു.
⚽ കായികം 🏏
🙏ഐ.എസ്.എല്ലിലെ ഗോവക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോളിന്റെ തോല്‍വി. ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്. ഇതാടെ ഒന്നാംസ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗോവ പോയന്റ് പട്ടികയില്‍ തലപ്പത്തെത്തി.
🙏ഓസ്‌ട്രേലിയക്കെ
തിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ അവിശ്വസനീയ വിജയം നേടി ടീം ഇന്ത്യ. ആവേശം അവസാനം വരെ നീണ്ടു നിന്ന മത്സരത്തില്‍ ആറ് റണ്ണിനാണ് ഇന്ത്യയുടെ വിജയം.
🙏ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 55 ന് 4 എന്ന നിലയില്‍ നിന്ന് 53 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ പിന്‍ബലത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍മാരാണ് ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നുറച്ച മത്സരത്തെ, ഇന്ത്യന്‍ വരുതിയിലേക്ക് തന്നെ തിരികെയെത്തിച്ചത്. 14 റണ്‍സ് വിട്ടു കൊടുത്ത് 1 വിക്കറ്റെടുക്കുകയും നിര്‍ണായക സമയത്ത് 31 റണ്‍സെടുക്കുകയും ചെയ്ത അക്സര്‍ പട്ടേലാണ് കളിയിലെ താരം. സ്പിന്നര്‍ രവി ബിഷ്ണോയിയാണ് സീരീസിന്റെ താരം.