നവകേരള യാത്രയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനമിടിച്ചുകൊലപ്പെടുത്തുവാനും ക്രൂരമായി മര്‍ദ്ദിക്കുവാനും പൊലീസ് ശ്രമിക്കുന്നു, കെ സുധാകരന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

Advertisement

ന്യൂഡെല്‍ഹി. മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനമിടിച്ചുകൊലപ്പെടുത്തുവാനും ക്രൂരമാ

യി മര്‍ദ്ദിക്കുവാനും പൊലീസ് ശ്രമിക്കുന്ന പ്രശ്‌നം ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‌റ് കൂടിയായ കെ സുധാകരന്‍ എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ഒരുപറ്റം പൊലീസുകാർ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുന്നതിൻ്റെയും മർദിക്കുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ ദിനംപ്രതി ആവർത്തിക്കുകയാണ്.

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമർത്താനാണ് സംസ്‌ഥാന ഭരണകൂടം ശ്രിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം എന്നാണ് സംസ്‌ഥാന സർക്കാരിന്റെ വിശദീകരണം

Advertisement