വൈക്കത്തഷ്ടമിക്ക് ഭക്ഷണം കഴിക്കാന്‍ ക്യൂനിന്നവര്‍ക്ക് ഷോക്കേറ്റു

Advertisement

വൈക്കത്തഷ്ടമിക്ക് ഭക്ഷണം കഴിക്കാന്‍ ക്യൂനിന്നവര്‍ക്ക് ഷോക്കേറ്റു. ഊട്ടുപുരക്ക് സമീപം സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡില്‍ നിന്നാണ് ഷോക്കേറ്റത്. ശാരീരിക അവശതകള്‍ ഉണ്ടായവരെ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാരിക്കേഡിന് മുകളിലൂടെ വൈദ്യുതി വയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാകാം ബാരിക്കേഡില്‍ വൈദ്യുതി പ്രവഹിച്ചതെന്ന് കരുതുന്നു. ദേവസ്വം ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisement