രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സിറ്റിങ്ങ് സീറ്റുകളിലുണ്ടായ പരാജയത്തിനും കാരണം കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Advertisement

തൃശൂര്‍.രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സിറ്റിങ്ങ് സീറ്റുകളിലുണ്ടായ പരാജയത്തിനും കാരണം കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

സിപിഎം സ്ഥാനാര്‍ഥികള്‍ ചില്ലറ വോട്ടിനാണ് പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തന്‍പ്രമാണിത്തമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് മതേതര കക്ഷികളെ ഒന്നിപ്പിക്കുവാനു കഴിഞ്ഞിട്ടില്ല. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമായില്ല. കോണ്‍ഗ്രസിന്റെ യോജിപ്പില്ലായ്മയാണ് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ശക്തിപ്പെടുത്തുന്ന നിലപാടല്ല സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നു തന്നെയാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement