കുസാറ്റിലെ സംഗീതനിശാ ദുരന്തം, കെഎസ് യു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി. കുസാറ്റിൽ സംഗീതനിശക്കിടെയുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജിക്കാരൻ . പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പല്‍ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് ഹർജിയിലെ ആരോപണം.
സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള മാർഗനിർദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ
പറയുന്നുണ്ട്. സംസ്ഥാനത്ത് സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് ആദ്യമായുണ്ടായ ദുരന്തം എന്ന നിലയിൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യം

Advertisement