വാരിക്കോരി എ പ്ലസുകൾ നൽകുന്നതിനെ വിമർശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.എസ് ഷാനവാസ് , വിവാദം

Advertisement

തിരുവനന്തപുരം.എസ്.എസ്.എൽ.സി പരീക്ഷയിൽ വാരിക്കോരി എ പ്ലസുകൾ നൽകുന്നതിനെ വിമർശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.എസ് ഷാനവാസ് ഐ എ എസ്.അക്ഷരം അറിയാത്തവർ പോലും എ പ്ലസ് നേടുന്നു എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറയുന്ന ശബ്ദരേഖ പുറത്ത്.
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന ശില്പശാലയിൽ ആണ് വിവാദപരാമർശം.

ഇക്കഴിഞ്ഞ നവംബർ 22നു ആണ് ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകരുടെ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് വിളിച്ചത്. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞ വാക്കുകൾ വലിയ വിവാദമുണ്ടാക്കി. A പ്ലസ് നേടുന്നവരിൽ പല കുട്ടികൾക്കും അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയില്ല എന്നാണ് ഡയറക്ടറുടെ വിമർശനം.അൻപത് ശതമാനം വരെ മാർക്ക് ഔദാര്യമായി നൽകാം, ബാക്കിയുള്ളത് പഠിച്ച് തന്നെ
നേടിയെടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ

ആഭ്യന്തര മീറ്റിങ്ങിൽ ഒരുപാട് അഭിപ്രായങ്ങൾ വരുമെന്നും അത് സർക്കാർ നിലപാടല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു



ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.ഓരോ വർഷവും ഉയരുന്ന വിജയ ശതമാനവും A പ്ലസ് കണക്കും ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ രംഗത്ത്
വലിയ നേട്ടമുണ്ടായെന്ന അവകാശവാദങ്ങൾക്കിടെയാണ് പുതിയ വിവാദം.

Advertisement