ആലപ്പുഴയിൽ ഭർത്താവ് കറിക്കത്തി കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു

Advertisement

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി രാധയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.