സ്നേഹയാത്രയുമായി ബിജെപി, കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി സന്ദര്‍ശനം നടത്തും

Advertisement

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സംസ്ഥാന ബിജെപി കടക്കുന്നു.ഡിസംബറിൽ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കൺവൻഷനുകൾ നടക്കും .

തുടർന്ന് നിയോജക മണ്ഡലം തല കൺവൻഷനുകള്‍ പൂര്‍ത്തിയാക്കും.കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി നേതാക്കളും പ്രവർത്തകരും സന്ദർശനം നടത്തും.ഡിസംബർ 20 നും 30 നും ഇടയിലായിരിക്കും സന്ദർശനം.സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദർശനം. സംസ്ഥാന അധ്യക്ഷന്‍ പദയാത്രയും നടത്തും.ജനുവരിയിലാണ് 20 പാർലമെന്‍റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര സംഘടിപ്പിക്കുന്നത്…എന്‍ഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര.25000 പ്രവർത്തകരെ ഓരോ ദിവസവും പദയാത്രയില്‍ പങ്കെടുപ്പിക്കും.

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും ചെറുതല്ലാത്ത ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. കർണ്ണാടക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസ്സിന് കരുത്തില്ലെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുലക്ഷ്യമിട്ട് സിപിഎം ശക്തമാക്കും.ഇക്കുറിയെങ്കിലും ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യവുമായി ബിജെപിയും കച്ച മുറുക്കുകയാണ്