കുട്ടിയുടെ തല സ്വന്തം മുട്ടില്‍ ഇടിച്ച് കൊലപ്പെടുത്തി… മരിച്ചെന്ന് ഉറപ്പു വരുത്താനായി കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പോലീസ്

Advertisement

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മ അശ്വതി (25), സുഹൃത്ത് ഷാനിഫ് (25) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ ലോഡ്ജില്‍ വച്ച് നടന്ന കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തടാന്‍ അശ്വിനി ശ്രമിച്ചില്ലെന്നും പൊലീസ് പറയുന്നു.
കുട്ടിയുടെ തല സ്വന്തം മുട്ടില്‍ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ് കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പോലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisement