ജമ്മുവിൽ വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മാർട്ടം ഇന്ന്

Advertisement

ന്യൂ ഡെൽഹി :
ജമ്മുവിലേക്കുള്ള സ്വപ്ന യാത്രക്കിടെ കാർ കൊക്കയിൽ മറിഞ്ഞ് മരിച്ചവരുടെ പോസ്റ്റ് മാർട്ടം നടപടികൾ ഇന്ന് നടക്കും.
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് രാജേന്ദ്രൻ്റെ മകൻ അനിൽ (34) സുരേന്ദ്രൻ്റെ മകൻ സുധീഷ് (33) കൃഷ്ണൻ്റെ മകൻ രാഹുല്‍ (28), ശിവൻ്റെ മകൻ വിഗ്നേഷ് (22 ) എന്നിവരാണ് മരിച്ച മലയാളികൾ .ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു.
നവംബർ 30 ന് ആണ് പാലക്കാട്ട് നിന്ന് ജമ്മുവിലേക്ക് യാത്ര സുഹൃത്തുക്കളായ 13 അംഗ സംഘം യാത്ര തിരിച്ചത്. ഡൽഹി വരെ ട്രയിനിലും അവിടെ നിന്ന് രണ്ട് വാഹനങ്ങളിലായി ജമ്മുവിലേക്ക് പോകയായിരുന്നു.
സോനാ മാർഗ്ഗിൽ നിന്ന് മൈനസ് പോയിൻ്റിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വാഹനങ്ങളിലാണ് പോയത്. 7 പേർ ഉണ്ടായിരുന്ന വണ്ടിയാണ് കൊക്കയിലേക്കു് വീണത്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിൽ ഒരു ഭാഗം മിച്ചം വെച്ച് ഓരോ വർഷവും ഈ സംഘം വിനോദയാത്ര നടത്തിവന്നിരുന്നു.