കൊച്ചി. പഞ്ചായത്ത് സെക്രട്ടറിമാർ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പണം നൽകുന്നത് തടഞ്ഞ് ഹൈക്കോടതി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. തൃശ്ശൂരില്‍ നവകേരള സദസിനെതിരെ ഇന്നും പ്രതിഷേധങ്ങളുണ്ടായി. തേക്കിൻകാർഡ് മൈതാനിയിൽ നടന്ന തൃശ്ശൂർ മണ്ഡലത്തിന്റെ നവ കേരള സദസിലേക്ക് കെ എസ് യുവിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. തൃക്കാക്കരയിൽ നവകേരള സദസ്സിന്‍റെ വിളംബരജാഥ ഒറ്റയ്ക്കു നടത്താനാണ് സിപിഐ തീരുമാനം
മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ സമര്‍പ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്. കേസിലെ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കും. നവകേരള സദസ്സിനായി പണം നൽകുന്നതിൽ നിന്ന് ഈ സെക്രട്ടറിമാരെ താൽക്കാലികമായി വിലക്കിയിട്ടുണ്ട്. തൃശ്ശൂരില്‍ നവകേരള സദസിനെതിരെ ഇന്നും പ്രതിഷേധങ്ങളുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന രാമനിലയത്തിലേക്കടക്കം പ്രതിഷേധക്കാരെത്തി. സദസ്സിന്റെ ഇന്നത്തെ ഒടുവിലത്തെ വേദിയായ തെക്കൻ ഗാർഡ് മൈതാനത്തിലേക്കും കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഇറമ്പി.
തൃക്കാക്കരയിൽ നവകേരള സദസ്സിന്‍റെ വിളംബരജാഥ ഒറ്റയ്ക്കു സംഘടിപ്പിക്കാൻ സിപിഐ രംഗത്തിറങ്ങി. സിപിഐഎം ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്ന് ആരോപിച്ചാണ് സ്വന്തം നിലയ്ക്കുള്ള പ്രവർത്തനം.