ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും സുഹൃത്തിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും

Advertisement

കൊച്ചി. ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ
പ്രതികളായ കുഞ്ഞിന്റെ അമ്മ അശ്വതി, സുഹൃത്ത് ഷാനിഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലുവയിലെ കോടതിയിലാണ് ഇരുവരെയും ഹാജരാക്കുക. പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

കൊലപാതകം നടന്ന കറുകപ്പള്ളിയിലെ ലോഡ്ജ് മുറിയിൽ ഉൾപ്പെടെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കുഞ്ഞിൻറെ തല കാൽ മുട്ടിൽ ഇടിച്ചാണ് കൊലപാതകം നടത്തിയത് ഷാനിഫ് മൊഴി നൽകിയിരുന്നു. അമ്മ അശ്വതിയുടെ അറിവോടെ കുഞ്ഞിനെ ഷാനിഫ് നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ജുവനയിൽ നിയമം എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Advertisement