കോടതികളിൽ ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്, എംവി ഗോവിന്ദന്‍

Advertisement

കണ്ണൂര്‍ . ജുഡീഷ്യറിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതികളിൽ ആര്‍എസ്എസ് റിക്രൂട്ട്മെൻ്റെന്ന് വിമർശനം. ‘സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു’. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ട. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടക്കുന്ന റിക്രൂട്ട്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കണ്ണൂരില്‍ സഹകരണബാങ്കിന്റെ അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു ജുഡീഷ്യറിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.

Advertisement