തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. വെഞ്ഞാറമ്മൂട് സ്വദേശിനിയാണ്. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളത്. എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ് എന്നാണ് ഷഹാനയുടെ കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് എത്തേണ്ട ഷഹാനയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല
Home News Breaking News എല്ലാവർക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണം; ഡോക്ടർ ഷഹാനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി