നിയമന തട്ടിപ്പ് കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

Advertisement

പത്തനംതിട്ട: ആരോഗ്യവകുപ്പിൻറെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ അരവിന്ദനെയാണ് കൻറോൺമൻറ് പൊലീസ് കസ്റ്റഡിലെടുത്തതിന് പിന്നാലെയാണ് നടപടി.