IFFK യുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചു

Advertisement

തിരുവനന്തപുരം. 28-ാമത് IFFK യുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ആദ്യ ദിവസം തന്നെ കിറ്റ് വാങ്ങാൻ ഏത്തിയത് . ഡെലിഗേറ്റ് സെല്ലിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിച്ചു. ആദ്യ ഡെലിഗേറ്റ് പാസ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് ഏറ്റു വാങ്ങി. ഈ മാസം 8 മുതൽ 15 വരെയാണ് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്.

തിരുവനന്തപുരം ടാഗോർ തീയറ്ററിലാണ് ഡെലിഗേറ്റ് സെൽ പ്രവർത്തിക്കുന്നത്. വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം കോര്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഡെലിഗേറ്റ് സെല്ലിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

സംവിധായകൻ ശ്യാമപ്രസാദാണ് ഡെലിഗേറ്റ് പാസ്സുകളുടെ വിതരണ ഉദ്‌ഘാടനം നിർവ്വഹിച്ചത്. 8 ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ആദ്യ ഡെലിഗേറ്റ് പാസ് നടി വിൻസി അലോഷ്യസ് ഏറ്റുവാങ്ങി.

മേളയെ കുറിച്ച് സംവിധായകൻ ശ്യാമപ്രസാദ് വാചാലനായി.ഡെലിഗേറ്റ് കിറ്റ് വിതരണം തുടങ്ങിയതോടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ തിരക്കേറി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനം. സുഡാനിയന് നവാഗത സംവിധായകനായ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്ബൈ ജൂലിയ ആണ് ഉദ്‌ഘാടന ചിത്രം.