തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍ ഡോ. ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഡോക്ടറെ പി.ജി. ഡോക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
ഡോ. റുവൈസിനെയാണ് സംഘടനാതലപ്പത്തുനിന്ന് മാറ്റിയത്.
പിജി ഡോക്ടറുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സംഘടനാതലപ്പത്തുനിന്നും ഇയാളെ മാറ്റിയിരിക്കുന്നത്. സ്ത്രീധനതര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആക്ഷേപത്തിലാണ് അന്വേഷണം.
സ്ത്രീധന തർക്കത്തെ തുടർന്ന് റുവൈസ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ ആരോപണം.