കൊച്ചി. മസാല ബോണ്ട് കേസിൽ സമൻസ് അയയ്ക്കാൻ ഇ.ഡിയ്ക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരായ തോമസ് ഐസക്കിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ് ,ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിക്കുന്നത്.
ഇന്നലെ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിനു മുന്നിൽ വന്നെങ്കിലും ഇന്ന് മറ്റൊരു ബഞ്ചിലേക്ക് പരിഗണിക്കാനായി മാറ്റുകയായിരുന്നു . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിലെ ജസ്റ്റിസ് വി.ജി അരുണാണ് സമൻസ് തടഞ്ഞ് നേരത്തെ ഇടക്കാല ഉത്തരവിട്ടതെന്നു ഇ.ഡിയ്ക്കു വേണ്ടി ഹാജരായ എ.എസ്.ജി അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.