കാശ്മീരിലെ വാഹന അപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Advertisement

പാലക്കാട്.കാശ്മീരിലെ വാഹന അപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും.മുബൈയിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങള്‍ വൈകിട്ടോടുകൂടിയാണ് പാലക്കാട്ടേക്ക് എത്തിക്കുക.ഇന്നലെ വൈകീട്ടോടെ അപകടത്തില്‍ മരിച്ച ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ നാല് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു.

സോജില ചുരത്തില്‍ നടന്ന അപകടത്തില്‍ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കശ്മീര്‍ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു.

പരിക്കേറ്റ് ചികിത്സയിലുള്ള മനോജിന് ശ്രീനഗറിലെ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരും.കഴിഞ്ഞ 30നാണ് പ്രദേശത്തെ 13 യുവാക്കള്‍ ചിട്ടിപ്പണം സ്വരൂപിച്ച് വിനോദയാത്ര പോയത്.

കൂലിപ്പണിയെടുത്തും ചിട്ടി പിടിച്ചും കിട്ടിയ തുക സ്വരൂപിച്ചാണ് 13 അംഗ സംഘം ജമ്മു കശ്മീരിലേക്ക് യാത്ര തിരിച്ചത്. തമിഴ് നടന്‍ വിജയിന്റെ സിനിമകളും യാത്രകളോടുള്ള ഇഷ്ടവും കൊണ്ട് ഒന്നിച്ചു ചേര്‍ന്നവര്‍. കൂലിപണി ചെയ്തും താത്കാലിക ജോലിക്ക് പോയും സ്വരുക്കൂട്ടി ഉണ്ടാക്കിയ പണം കൊണ്ടാണ് കൂട്ടുകാരെല്ലാം ഒന്നിച്ച് കശ്മീരിലേക്ക് യാത്ര പോയത്. എന്നാല്‍, യാത്രക്കിടെ കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ സംഘത്തിലെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒരേ കുടുംബം പോലെ കഴിഞ്ഞവരാണ് മരിച്ചവരെല്ലാം.

Advertisement