2023 ഡിസംബർ 07 വ്യാഴം
BREAKING NEWS
👉യുവ ഡോക്ടർ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിനെ കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
👉ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
👉 ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
👉റുവൈസിനെ മെഡിക്കൽ കോളജ് പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
👉അമേരിക്കയിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗാസ്, ക്യാമ്പസിലാണ് വെടിവെപ്പുണ്ടായത്.
👉 ക്യാമ്പസിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിവെപ്പുണ്ടായ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
🌴 കേരളീയം 🌴
🙏ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
🙏നവകേരള സദസിനായി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം അവധി. ഇന്ന് നവകേരള സദസ് നടക്കുന്ന അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലും നാളെ നവകേരള സദസ് നടക്കുന്ന എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലുമാണ് അവധി.
🙏പട്ടിക ജാതി വികസനത്തിനുള്ള 71,686 കോടി രൂപ ചെലവഴിക്കാതെ പാഴായെന്ന് കേന്ദ്രസര്‍ക്കാര്‍. 2018 മുതല്‍ 2023 വരെയുള്ള കണക്കാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍ിനു മുന്നില്‍ വച്ചത്. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് മറുപടി നല്‍കിയത്.
🙏സംഘര്‍ഷം ഗവര്‍ണര്‍ക്ക് ഹോബിയാണെന്നും ഇതുപോലുള്ള അവിവേകികളെ ഉന്നത പദവികളില്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
🙏റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി.
🙏’സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപി. ഹിന്ദിയില്‍ ‘സത്താ’ എന്ന വാക്കിനര്‍ത്ഥം അധികാരം എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
🙏വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. ഉപ്പുതറ എസ്.ഐ.- കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പന്‍ഡ് ചെയ്തത്.
🙏തിരുവനന്തപുരത്ത് അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്.
🙏വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചശേഷം മരുന്നു നല്‍കി. മൂന്നു കുങ്കികളുടെ സഹായത്തോടെയായിരുന്നു ചികിത്സ. ആനയെ വനംവകുപ്പ് നിരീക്ഷിക്കും.
🙏സോളാര്‍ പീഢന ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിയ്ക്കു ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ പീഢനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.
🙏ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തു.
🇳🇪 ദേശീയം 🇳🇪
🙏കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ അടക്കം 12 ബിജെപി എംപിമാരില്‍ പത്തു പേര്‍ രാജിവച്ചു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.
🙏കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ വൈകാതെ രാജിവയ്ക്കും. മന്ത്രിസഭാ പുനസംഘടനയിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിലും പുതുതലമുറയ്ക്കു പ്രാധാന്യമുണ്ടാകും.
🙏രണ്ടു മാസത്തെ പരിശോധനയില്‍ 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പു കണ്ടെത്തിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിഎസ്ടി രജിസ്ട്രേഷനുള്ള 21,791 സ്ഥാപനങ്ങള്‍ നിലവിലില്ലെന്നും കണ്ടെത്തി. അവര്‍ പറഞ്ഞു.
🙏ജമ്മു കാഷ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ രൂക്ഷമായ വാക്പോരിനുശേഷം ലോക്‌സഭ പാസാക്കി. പാക് അധീന കാഷ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. ജമ്മു കാഷ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാഷ്മീരില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി.
🙏നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്റ് പ്രതിനിധി യോഗത്തില്‍ വിമര്‍ശനം. എല്ലാ കക്ഷികളേയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് മുഖ്യമായി ഉയര്‍ന്നത്. 17 പാര്‍ട്ടികളുടെ നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. നേതാക്കള്‍ വരില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ സഖ്യത്തിന്റെ വിശാല യോഗം 17 ലേക്കു മാറ്റി വച്ചു.
🇦🇺 അന്തർദേശീയം 🇦🇽
🙏പകര്‍ച്ചവ്യാധികള്‍ പടരുന്നതിനാല്‍ സൗദി അറേബ്യയിലുള്ളവര്‍ക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചത്.
🙏ലഷ്‌കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്‌നാനെ പാകിസ്ഥാനിലെ കറാച്ചിയില്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. രണ്ട് ബി എസ് എഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച 2015 ലെ ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹന്‍സ്ല അദ്‌നാന്‍.
🏏 കായികം 🏏
🙏ഇംഗ്ലണ്ടിനെതിരായ വനിതകളുടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് 38 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
🙏ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിക്ക് ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് നേട്ടമായത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബിഷ്‌ണോയിയാണ്.