തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ സുഹൃത്ത് ഡോ. റുവൈസിന്റെ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പോലീസ്. റുവൈസിന്റെ ഫോൺ പോലീസ് പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളുമെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഫോൺ സൈബർ പരിശോധനക്ക് അയക്കുന്നത്.
ഒളിവിലായിരുന്ന റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇന്നലെ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഷഹനയെ വിവാഹം ചെയ്യാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഭീമമായ സ്ത്രീധനം ചോദിക്കുകയും ഇത് നൽകാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ഇയാൾ വിവാഹത്തിൽ നിന്ന് പിൻമാറുകയുമായിരുന്നു. ഇതോടെയാണ് ഷഹന ആത്മഹത്യ ചെയ്തത്.
Home News Breaking News റുവൈസിന്റെ ഫോണിൽ ചാറ്റുകളും മെസേജുകളും അപ്രത്യക്ഷമായി; സൈബർ പരിശോധനക്ക് അയക്കും