യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടുകാരുടെ പീഡനം കാരണമെന്ന് ബന്ധുക്കൾ

Advertisement

കോഴിക്കോട് .യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടുകാരുടെ പീഡനം കാരണമെന്ന് ബന്ധുക്കൾ.തിങ്കളാഴ്ച രാത്രിയാണ് ഓർക്കാട്ടേരി സ്വദേശിനി ഷെബിനയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കുടുംബത്തിൻ്റെ പരാതിയിൽ എടച്ചേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഷെബിനയുടെ മരണത്തിൽ ഗുരുതര ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. വിദേശത്തു നിന്നു ഭർത്താവ് എത്തുന്നതിനു തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭർതൃവീട്ടിലെത്തിയത്.പിന്നീട് നിരന്തരമായി ഭർത്താവിൻ്റെ കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. ഷെബിനയെ രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ഭർതൃവീട്ടുകാർ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു

ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നും കുടുംബം പറയുന്നു. ഷെബിനയുടെ പിതാവിൻ്റെ സഹോദരനാണ് ഈ സംഭവത്തിൽ പൊലിസിൽ പരാതി നൽകിയത്. എsച്ചേരി പൊലിസ് അന്വേഷണം തുടങ്ങി

Advertisement