സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 25-ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Advertisement

മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 25-ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് തൊട്ടടുത്ത വീടിന് ചേര്‍ന്ന് മറിഞ്ഞ് നില്‍ക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വൈകീട്ട് പാങ്ങ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.