സിറോ മലബാർ സഭ അധ്യക്ഷ പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു

Advertisement

കൊച്ചി:
സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. 12 വർഷം സ്ഥാനം അലങ്കരിച്ച ശേഷമാണ് ഒഴിയുന്നത്. ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന് താത്കാലിക ചുമതല നൽകും. ബിഷപ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ താത്കാലിക ചുമതല നൽകും. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു.
ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ ചേരുന്ന സിനഡ് യോഗം തെരഞ്ഞെടുക്കും. സിറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ ഭൂമി വിൽപ്പനവും കുർബാന വിവാദവുമാണ് ആലഞ്ചേരിയുടെ പടിയിറക്കത്തിന് കാരണം. കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തൽ ആലഞ്ചേരിക്ക് വൻ തിരിച്ചടിയായിരുന്നു.

Advertisement