കേരള യാത്രയ്‌ക്കൊരുങ്ങി കെ സുധാകരൻ; ജനുവരി 21ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും

Advertisement

തിരുവനന്തപുരം: സർക്കാരിൻ്റെ നവകേരള സദസിന് ബദലയായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസും.
കേരള യാത്ര നടത്തും. ജനുവരി 21ന് കാസർകോട്ടെ മഞ്ചേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്കാണ് യാത്ര. 140 നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.
യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. കെപിസിസി അധ്യക്ഷനായ ശേഷം സുധാകരൻ നടത്തുന്ന ആദ്യ യാത്രയാണിത്. കേരള യാത്രയോടെ പൊതുതെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാകുമെന്നാണ് കണക്ക് കൂട്ടൽ.