തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു

Advertisement

കൊച്ചി. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെർമിനൽ സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു.ട്രയൽ റൺ വിജയകരം. വേഗത കുറച്ച് , ഭാരം കയറ്റാതെയാണ് എസ്‌ എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രോജെക്ടസ് വിഭാഗം ഡയറക്ടർ എം പി രാംനാവാസ്, ഡയറക്ടർ സിസ്റ്റംസ് സഞ്ജയ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ വിനു.സി.കോശി എന്നിവർ പരീക്ഷണ ഓട്ടത്തിന് നേതൃത്വം നൽകി