കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെയും പൊതുദർശനം കഴിഞ്ഞു. മൃതദേഹം ഇന്ന് പുലർച്ചെയാണ് നാട്ടിലെത്തിച്ചത്. കശ്മീർ നിന്നും മുംബൈ വഴി വിമാന മാർഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിച്ചത്.
നെടുങ്ങോട് സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ ജീവനുകളാണ് വിനോദ യാത്രയ്ക്കിടെ കശ്മീർ മലയിടുക്കിൽ പൊലിഞ്ഞത്. ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ കശ്മീർ സ്വദേശിയായ ഡ്രൈവർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശ്രീനഗറില്‍ നിന്ന് മൃതദേഹങ്ങള്‍ വൈകീട്ട് വിമാന മാര്‍ഗമാണ് കൊണ്ടുവന്നത്. ഇന്ന് പുലര്‍ച്ചെ ചിറ്റൂരിലെത്തിച്ച മൃതദേഹങ്ങൾ ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലാണ് പൊതുദര്‍ശനത്തിന് വച്ചത്. ആയിരങ്ങളാണ് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇവിടേക്ക് ഒഴുകി എത്തിയത്.
പരുക്കേറ്റ മൂന്നുപേരിൽ കശ്മീരിലെ ആശുപത്രിയിൽ ചികിൽസയിലുള്ള മനോജ് മാധവനൊപ്പം മൂന്നുപേര്‍ തുടരുന്നുണ്ട്.