വാർത്താനോട്ടം

Advertisement

2023 ഡിസംബർ 08 വ്യാഴം

BREAKING NEWS

👉 ജമ്മുവിൽ അപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു.

👉കോന്നി കല്ലേലിൽ ഹാരിസൺ എസ്റ്റേറ്റിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ട വാച്ചർ റോയി ജോർ
പരിക്ക്

👉മഹുവമൊയ്ത്ര എം പിയെ ഇന്ന് പുറത്താക്കിയേക്കും; 12 മണിക്ക് വോട്ടെടുപ്പ് ,ഇന്ത്യാ സഖ്യം ബഹിഷ്ക്കരിക്കും

👉മിസ്സോറാമിൽ
ഇസഡ് പിഎം മന്ത്രിസഭ ഇന്ന് അധികാരമേൽക്കും.

🌴കേരളീയം🌴

🙏തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് റിമാന്‍ഡില്‍. സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്ന് ഷഹന ഒപി ടിക്കറ്റില്‍ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. റുവൈസ് ആവശ്യപ്പെട്ട ഒന്നര കിലോ സ്വര്‍ണവും ഏക്കര്‍കണക്കിനു ഭൂമിയും നല്‍കാന്‍ തനിക്കില്ലെന്നായിരുന്നു ആത്മഹത്യ കുറിപ്പ്.

🙏സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വം എംപിക്കു നല്‍കിയേക്കും. ആരോഗ്യപ്രശ്നങ്ങള്‍മൂലം മൂന്നു മാസത്തെ അവധിക്ക് അപേക്ഷിച്ച കാനം രാജേന്ദ്രന്‍ ബിനോയ് വിശ്വത്തിനു ചുമതല നല്‍കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് തീരുമാനമെടുത്തേക്കും.

🙏അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

🙏സ്ത്രീധന നിരോധന നിയമം കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീധനത്തിന് എതിരായ മനോനില കുടുംബങ്ങളിലും സമൂഹത്തിലും വളരേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

🙏പാപ്പരാണെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വാദം തലശ്ശേരി കോടതി തള്ളി. 1995 ലെ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ 1998 ല്‍ നല്‍കിയ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജിയാണു കോടതി തള്ളിയത്.

🙏ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി. സാബു ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് സാബു ജേക്കബ് പറഞ്ഞു.

🙏കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്നതിനാലാണ് അവധി നല്‍കിയത്.

🇳🇪 ദേശീയം 🇳🇪

🙏തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവ് എ രേവന്ത് റെഡ്ഡി ആറു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവച്ചു. സത്യപ്രതിജ്ഞാ വേദിയില്‍തന്നെയാണ് ഉത്തരവില്‍ ഒപ്പുവച്ചത്. ഭിന്നശേഷിക്കാരിയായ രജിനി എന്ന യുവതിക്കു ജോലി നല്‍കാനുള്ള ഉത്തരവിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്റെ പേര് ബിആര്‍ അംബേദ്കര്‍ പ്രജാഭവന്‍ എന്നു മാറ്റി. വസതിക്കു മുന്നിലെ ഇരുമ്പ് കവാടങ്ങള്‍ മുറിച്ച് നീക്കി. ബാരിക്കേഡുകള്‍ മാറ്റിച്ചു.

🙏മൂന്നു കേന്ദ്ര മന്ത്രിമാര്‍ രാജിവച്ചതോടെ അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ നാലു കേന്ദ്രമന്ത്രിമാര്‍ക്കായി വീതിച്ചു നല്‍കി. അര്‍ജ്ജുന്‍ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നല്‍കി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജല്‍ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നല്‍കി. മറ്റൊരു സഹമന്ത്രി ഭാരതി പര്‍വീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നല്‍കിയത്.

🙏ബിജെപി ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ആരാണെന്നു തീരുമാനമായില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ആരെ മുഖ്യമന്ത്രിയാക്കണമെന്നു തീരുമാനിക്കാന്‍ ദേശീയ നേതൃയോഗം ഇന്നും തുടരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

🙏ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങള്‍ അപ്പീല്‍ നല്‍കി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ജയിലില്‍ എല്ലാവരെയും നേരില്‍ കണ്ടു സംസാരിച്ചു. കേസില്‍ രണ്ടു തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

🙏ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. രണ്ടു വര്‍ഷം മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ സഹായിയായ കേശവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് ജഗദീഷ്.

🇦🇺 അന്തർദേശീയം 🇦🇽

🙏റഷ്യയിലെ ബ്രയാന്‍സ്‌കിലെ ഒരു സ്‌കൂളില്‍ പതിനാലുകാരി സഹപാഠിയെ വെടിവച്ചു കൊന്നു. വെടിവയ്പില്‍ അഞ്ച് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെടിവച്ചശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

🏏 കായികം 🏏

🙏ഐ.എസ്.എലില്‍ ജംഷേദ്പുര്‍ – ചെന്നൈയിന്‍ മത്സരത്തിന് ആവേശ സമനില. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ചെന്നൈ ജയിച്ചെന്നുറപ്പിച്ച മത്സരം 90-ാം മിനിറ്റിലെ ഗോളിലൂടെ ജംഷേദ്പുരിന്റെ ഡാനിയേല്‍ ചിമ ചുക്വു സമനിലയിലാക്കുകയായിരുന്നു.

🙏ഗൗതം ഗംഭീര്‍ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചെന്ന് സഹതാരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.