മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ അടക്കം കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

Advertisement

മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്

കൊച്ചി.സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ അടക്കം കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി അടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയക്കുക.

മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ അടക്കം കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി അടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയക്കുക. അതേസമയം നോട്ടീസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ കേസിലെ ഹര്‍ജിക്കാരന്‍ മരിക്കുകയും കുടുംബം കേസുമായി മുന്നോട്ട് ഫോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ അമിക്കസ്ക്യൂറിയെ നിയോഗിച്ച കോടതി വസ്തുതാന്വേഷണം നടത്തി. ഹര്‍ജി തള്ളിയ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി റിപ്പോര്‍ട്ടും നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി.