ഓയൂരിലെ കുട്ടിയെത്തട്ടിക്കൊണ്ടുപോകല്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Advertisement

കൊല്ലം.ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്.നിരവധി കുട്ടികളെ പ്രതികൾ ലക്ഷ്യം വെച്ച ,സംഘം ഹണി ട്രാപ്പിനും ശ്രമം നടത്തി. 9 ലധികം ബുക്കുകളിലായി തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ ശ്രമo നടത്തിയെന്നും കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.ഇത്ര വ്യാപകമായ കുറ്റകൃത്യങ്ങള്‍ ഇവരപ്‍ക്ക് മാത്രമായി നിര്‍വഹിക്കാനാവില്ല എന്നതിനാല്‍ കൂട്ടാളികള്‍ ഉണ്ടെന്ന സംശയം ബലപ്പെട്ടു.

ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ആസൂത്രണം നടത്തിയെന്ന നിർണ്ണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടതിൻ്റെ വിവരങ്ങൾ 9 ലധികം ബുക്കുകളിലായി അന്വേഷണ സംഘത്തിന് കണ്ടെടുക്കാൻ കഴിഞ്ഞു.
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച്‌, കുട്ടികളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കിയ ശേഷം പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് വലിയ മുന്നൊരുക്കം പ്രതികൾ നടത്തിയെന്നും അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്.
ആദ്യമായല്ല ഈ സംഘം ഇത്തരത്തിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമത്തിയതെന്നതാണ് മറ്റൊരു കണ്ടെത്തൽ. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ ശ്രമിച്ചു, പക്ഷേ സാഹചര്യം എതിരായതിനെ തുടർന്ന് ഇവർ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ ശ്രമിച്ചതിൻ്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിടുണ്ട്.

പണം സമ്പാദിക്കാനായി പ്രതികൾ ഹണി ട്രാപ്പിനും ശ്രമം നടത്തിയെന്ന് തെളിയിക്കുന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.സംഘത്തിൻ്റെ വലയിൽ ആരെങ്കിലും ഉൾപ്പെട്ടോയെന്ന് അറിയാൻ അന്വേഷണo തുടങ്ങി കഴിഞ്ഞു.പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.

Advertisement