ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ നിര്‍ണായക സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

Advertisement

കോഴിക്കോട്ട്. ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടുകാരുടെ പീഡനം കാരണമെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്. ഷബിലയെ ഭർത്താവിൻ്റെ ബന്ധു കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിനി ഷബിലയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ ആരോപണം ബലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. ഭർത്താവിൻ്റെ ബന്ധു ഷബിലയെ കയ്യേറ്റം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്

ഭർത്താവ് വിദേശത്തു നിന്ന് എത്തുന്നതിൻ്റെ തലേ ദിവസമാണ് അമ്മയ്ക്കൊപ്പം ഷബില ഭർതൃവീട്ടിലെത്തിയത്.അതിന് പിന്നാലെ ഭർതൃ വീട്ടുകാർ ഷബിലയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്. ഇക്കാര്യം ഷബില അമ്മയെ അറിയിച്ചിരുന്നു

മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്.എടച്ചേരി പൊലിസാണ് കേസ് അന്വേഷിക്കുന്നത്