ഹൈദരാബാദ്. തെലങ്കാനയിൽ ജനപ്രിയ നീക്കവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി .ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കുന്ന പ്രജാ ദർബാറുകൾക്ക് തുടക്കമായി.അതിനിടെ വീണ് പരിക്കേറ്റ മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ഇരുമ്പ് വേലി പൊളിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ ദിവസം രേവന്ത് റെഡ്ഡി കയ്യടി നേടിയത്.പിന്നാലെയാണ് അധികാരമേറ്റ ആദ്യദിനം ജനങ്ങളുടെ പരാതി നേരിട്ടു കേൾക്കുന്ന പ്രജ ദർബാറുകൾക്ക് തുടക്കമിട്ടത്.രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജനങ്ങളുടെ നീണ്ട നിര.ഇതാദ്യമായാണ് തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പൊതുജനങ്ങൾക്ക് പരാതി നൽകാൻ വേദിയൊരുങ്ങുന്നത്. കോൺഗ്രസ് പ്രചരണ സമയത്ത് ,നൽകിയ ആറ് വാഗ്ദാനങ്ങളിലാണ് രേവന്ത് റെഡ്ഡി ആദ്യം ഒപ്പുവെച്ചത്.കഴിഞ്ഞദിവസം
ഔദ്യോഗിക വസതിയായ പ്രഗതിഭവനെ പ്രജാ ഭവനാക്കി മാറ്റാനും തീരുമാനിച്ചിരുന്നു.അതിനിടെ മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഫാം ഹൗസിൽ വച്ചാണ് കഴിഞ്ഞ ദിവസം രാത്രി വീണതിനെത്തുടർന്ന് ഇടുപ്പെല്ലിന്റെ ഇടത് ഭാഗത്താണ് ക്ഷതമുണ്ടായി.ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടർമാര്‍ അറിയിച്ചു.
ഹൈദരാബാദിലെ യശോദ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.