കുടുംബങ്ങളുടെ വീട് സന്ദർശനം, വിവാഹ തീയതിവരെ ചർച്ചയായി; ഡോ. റുവൈസ് പിന്മാറിയത് അവസാന നിമിഷം

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ.റുവൈസിന് വാട്സ്പ് സന്ദേശം അയക്കുന്നത്.

ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ ഒൻപത് മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

അറസ്റ്റിലാകുന്നതിന് മുമ്പ് ഷെഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റൂവൈഎസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തി. അവസാന നിമിഷമാണ് റൂവൈസും ബന്ധുക്കളും പിന്മാറിയത്.

വിവാഹത്തിനായി ഷഹനയുടെ വീട് പെയിന്‍റ് അടിച്ച് മോടികൂട്ടിയിരുന്നു. റൂവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റൂവൈസിൻ്റെ അച്ഛനെ കുറിച്ചാണ് മൊഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റൂവൈഎസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്. ഗവർണ്ണർ ഷഹനയുടെ വീട് സന്ദർശിച്ചു. തിങ്കാളാഴ്ച റൂവൈസിൻ്റെ കസ്റ്റഡിയിൽ ലഭിക്കും. ഇതിനകം റൂവൈഎസിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കും. അതിനിടെ ഐഎംഎയിൽ നിന്നും റൂവൈസിനെ സസ്പെൻഡ് ചെയ്തു.

Advertisement