ശാസ്താംകോട്ട(കൊല്ലം) . പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ പതിനെട്ടാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 21 മുതൽ 26 വരെ മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.പെരുന്നാളിന് മുന്നോടിയായി നടന്ന ആലോചനയോഗം ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് ഉദ്ഘാടനം ചെയ്തു.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു.അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഡാനിയേൽ റമ്പാൻ,ഭദ്രാസന സെക്രട്ടറിമാരായ ഫാ.പി ടി ഷാജൻ,ഫാ.മാത്യൂസ് പ്ലാവിള, ഫാ.സി ജോൺസൺമുളമൂട്ടിൽ,
ഫാ.ഗീവർഗീസ് കണിയാന്തറ,ചാപ്പൽ മാനേജർ ഫാ.സാമുവേൽ ടി ജോർജ് എന്നിവർ പ്രസംഗിച്ചു. കൊല്ലം, തിരുവനന്തപുരം,മാവേലിക്കര,അടൂർ- കടമ്പനാട്,കൊട്ടാരക്കര- പുനലൂർ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.