കൊച്ചി. മസാല ബോണ്ട് കേസിൽ വ്യക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതിയിൽ ആവർത്തിച്ച് ഇ.ഡി .
എന്നാൽ തെളിവുകൾ ഈ ഘട്ടത്തിൽ പുറത്തു വിടാനാകില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണമാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച കോടതി
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ അന്വേഷണമെന്ന് വിശദമാക്കാൻ ഇ.ഡിയ്ക്ക് നിർദേശം നൽകി. കേസിൽ അന്വേഷണം തുടരാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു .ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയുൾപ്പെടെയുള്ള ഹർജികൾ ഹൈക്കോടതി ഈ മാസം 14 ന് വീണ്ടും പരിഗണിക്കും