നവകേരള സദസിൻ്റെ നാളെ ഉച്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു; കാനത്തിൻ്റെ ഭൗതീക ദേഹം തിരുവനന്തപുരത്തേക്ക്

Advertisement

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് നവകേരള സദസിൻ്റെ ഇന്നത്തെയും നാളെ ഉച്ചവരെയുമുള്ള എല്ലാ പരിപാടി മാറ്റി വെച്ചു.കാനത്തിൻ്റെ ഭൗതീക ശരീരം രാവിലെ 7.15 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അംബുലൻസിൽ കൊച്ചി വിമാനത്താവളത്തിലേക്ക് കൊണ്ട് പോയി. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ഇടപ്പഴഞ്ഞിയിലെ വീട്ടിലും തുടർന്ന് പട്ടം പി എസ് സ്മാരത്തിലും പൊതുദർശനം. 2 മണിക്ക് കോട്ടയത്തേക്ക് വിലാപയാത്രയി കൊണ്ട് പോകും. നാളെ രാവിലെ 11ന് വാഴൂരിലെ വീട്ട് വളപ്പിൽ സംസ്കാരം നടക്കും.

Advertisement