യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ കമന്റുകള്‍ ഇടുന്ന പ്രവണത ഒഴിവാക്കണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ കമന്റുകള്‍ ഇടുന്ന പ്രവണത ഒഴിവാക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത് യുവാക്കളുടെ ഹോബിയാണ്. പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാനശിലകളില്‍ ഒന്നാണ് മുതിര്‍ന്നവരെ ബഹുമാനിക്കല്‍. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാല്‍ അവര്‍ നിങ്ങളെയും ബഹുമാനിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവ് സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനുളള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഇത്തരമൊരു പരാമര്‍ശം.

Advertisement