ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് അരങ്ങുണര്‍ന്നു

Advertisement

തിരുവനന്തപുരം . ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനിലൂടെ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നടന്‍ നാനാ പടേക്കർ മുഖ്യാഥിതിയായി. കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് അവാർഡ് സമ്മാനിച്ചു.

അനന്തപുരിക്കിനി സിനിമ ഉത്സവത്തിന്റെ ദിനങ്ങൾ. 81 രാജ്യങ്ങളില്‍ നിന്നുള്ള 180 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യപ്പെടൽ കൂടിയാണ് ഈ ചലച്ചിത്ര മേളയെന്ന് ഔദ്യോഗിയ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലയാള സിനിമയിലേക്ക് തന്നെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലെന്ന നാന പടേക്കറിന്റെ പരിഭവത്തിനും ഉദ്ഘാടന വേദി സാക്ഷിയായി. കെനിയന്‍ സംവിധായിക വനൂരി കഹിയു സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഏറ്റുവാങ്ങി. പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി തുടങ്ങിയവരും ഉദ്ഘാടനത്തിൽ പങ്കാളികളായി