വാട്ടർമെട്രോ യാത്ര നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും

Advertisement

കൊച്ചി. വാട്ടർമെട്രോ യാത്ര നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത്.

കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന പ്രഭാതയോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വാട്ടര്‍ മെട്രോയിലേയ്ക്ക്.
പിന്നീട് വാട്ടര്‍ മെട്രോയുടെ നീല തൊപ്പിയണിഞ്ഞ് കൊച്ചിക്കായലിലൂടെ ഒരു യാത്ര . കായലിന്റെ ഭംഗി ആസ്വദിച്ച് ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തി മന്ത്രിമാർ .

‘നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍…’ യാത്രയ്ക്കിടയിൽ മുഖ്യമന്ത്രി.

സര്‍വ്വീസ് ആരംഭിച്ച് 7 മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.