2023 ഡിസംബർ 09 വെള്ളി
BREAKING NEWS
👉അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്നു രാവിലെ 9.15 ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും.
👉സി.പി.ഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം. ഉച്ചയ്ക്കു രണ്ടിന് വിലാപ യാത്രയായി മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും.
👉കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. രാത്രിയോടെ കാനത്തുള്ള സ്വവസതിയിലേക്കു കൊണ്ടുപോകും. നാളെ രാവിലെ പത്തിനാണു സംസ്‌കാരം.
👉നവകേരള സദസിന് ഇന്ന് അവധി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണംമൂലം ഇന്നു നവ കേരള സദസ് നടത്തില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലെ നവ കേരള സദസാണു മാറ്റിവച്ചത്.
👉കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച പൂര്‍ത്തിയായ ശേഷമേ നവ കേരള സദസ് പുനരാരംഭിക്കൂ.
👉ലോക്സഭാ തെരത്തെ ടുപ്പിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി
👉ഓയൂരിലെ തട്ടികൊണ്ട് പോകൽ; പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും
🌴 കേരളീയം 🌴
🙏കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും തൊഴിലാളിവര്‍ഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിലും സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.
🙏സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യക്തിപരമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനമെന്ന് സതീശന്‍ പറഞ്ഞു.
🙏സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
🙏തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറെ നിയമിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കമ്മീഷണര്‍ നിയമനത്തില്‍ തല്‍സ്ഥിതി തുടരണം എന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി നടപടി.
🙏ക്രിസ്മസിനു റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നടപടിയുമായി സിവില്‍ സപ്ളൈസ്. മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കേന്ദ്രങ്ങളില്‍നിന്ന് റേഷന്‍ വ്യാപാരികള്‍ക്ക് അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കി. റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യുമെന്നും സിവില്‍ സപ്ലൈസ് അറിയിച്ചു.
🙏ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മൂന്നു ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന് കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധി മൂലം 2022 മുതലുള്ള ക്ഷാമബത്ത കുടിശിക നല്‍കാനാവില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
🙏റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ മൂന്നു മണിക്കൂറാണു നികേഷ് കുമാറിനെ ചോദ്യം ചെയ്തത്.
🙏കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്ന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓര്‍ക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷബനയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
🙏ബലാത്സംഗക്കേസില്‍ പ്രതിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ വി ചന്ദ്രനെ യുഎഇ ഇന്ത്യയ്ക്കു കൈമാറി. ദുബായില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ക്കെതിരേ കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവില്‍ ബലാത്സംഗത്തിന് പരാതി നല്‍കിയത്.
🙏ആരോഗ്യ വകുപ്പില്‍ നിയമനമെന്ന പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അരവിന്ദിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അരവിന്ദിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ രണ്ടു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു.
🇳🇪 ദേശീയം 🇳🇪
🙏ചോദ്യത്തിനു കോഴ വാങ്ങിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു.
🙏പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും ലോക്സഭയില്‍നിന്നു പുറത്താക്കിയും വീട്ടിലേക്കു സിബിഐയെ അയച്ചും തന്നെ നിശബ്ദയാക്കാമെന്നു കരുതേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തനിക്കെതിരേ തെളിവുകളില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു കങ്കാരു കോടതിയുടെ നടപടിയെന്നും മഹുവ പരിഹസിച്ചു.
🙏മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. അവര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യ മുന്നണിക്കൊപ്പം ബിജെപിയെ ചെറുക്കുമെന്നും മമത പറഞ്ഞു.
🙏മിസോറാമില്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ഡുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ട്ടിയിലെ 11 പേര്‍ മന്ത്രിമാരായി ചുമതലയേറ്റു. 40 അംഗ നിയമസഭയില്‍ പാര്‍ട്ടി 27 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.
🙏ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
🙏പ്രമുഖ കന്നഡ നടി ലീലാവതി ബെഗളൂരുവില്‍ അന്തരിച്ചു. 85 വയസായിരുന്നു.
🙏പൂനെയിലെ മെഴുകുതിരി നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ വെന്തുമരിച്ചു. പത്തു പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. പിംപിരി ചിഞ്ചുവാഡ് മേഖലയിലെ ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്.
🙏പത്തുവയസുകാരനായ മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിച്ചെന്ന പിതാവിന്റെ പരാതിയില്‍ മാതാവിനും സഹോദരനുമെതിരെ കേസ്. സൂററ്റ് സ്വദേശിനിയായ ഖുശ്ബു, സഹോദരന്‍ നീരവ് എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്.
🙏ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കാന്‍ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ കടത്തിയെന്ന് ഇഡി ആരോപിച്ചു. കമ്പനിയുടെ എംഡി ഹരി ഓം റായി ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
⚽ കായികം🏏
🙏ഐഎസ്എല്ലില്‍ മുംബൈ സിറ്റിയോട് നാല് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി ബെംഗളൂരു. ഇരു പകുതികളിലുമായി രണ്ടു ഗോള്‍ വീതം നേടിയ മുംബൈ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയത് പെനാല്‍റ്റിയിലൂടെയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ നാലാമതെത്തി.
🙏ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഫിക്സര്‍ എന്നുവിളിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ലെജന്‍ഡ്സ് ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വിശദമാക്കി ലെജന്‍ഡ്സ് ലീഗ് അധികൃതര്‍ ശ്രീശാന്തിന് വക്കീല്‍ നോട്ടീസ് അയച്ചു.