കോഴിയെ വാങ്ങാൻ എത്തുന്നവർക്ക് ആവശ്യം ലഹരി, ദമ്പതികൾ എക്സ്സൈസ് പിടിയിൽ

Advertisement

കോഴിഫാമിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ദമ്പതികള്‍ എക്സ്സൈസ് പിടിയിൽ. പട്ടാമ്പി മുതുതലയിലാണ് ബംഗാള്‍ സ്വദേശികളായ അനാറുള്‍, ഭാര്യ സഞ്ചിത എന്നിവർ എക്സൈസിന്റെ പിടിയിലായത്. അനുമതിയില്ലാതെ പ്രവർത്തിച്ച ഫാം അടച്ച് പൂട്ടാൻ മുതുതല ഗ്രാമപഞ്ചായത്ത് നിർദേശം നൽകി. 
ഫാമിൽ കോഴി വാങ്ങാനെന്ന വ്യാജേന എത്തിയിരുന്നവര്‍ക്ക് ആവശ്യം ലഹരിയായിരുന്നു. എക്സൈസിന്റെ പരിശോധനയില്‍ കോഴിത്തീറ്റ ചാക്കിലൊളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെടുത്തത്. മുതുതലയിലെ റബർ എസ്റ്റേറ്റിനുള്ളിലാണ് കോഴി ഫാം പ്രവര്‍ത്തിക്കുന്നത്. ആറുമാസമായി ദമ്പതികൾ ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു. ദമ്പതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.