ആധാര്‍ അപ്ഡേഷന്‍ സമയ പരിധി 14ന് അവസാനിക്കും

Advertisement

സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( UIDAI ) സമയം പരിധി 14ന് അവസാനിക്കും
ഈ സൗജന്യ സേവനം 2023-ല്‍ അവസാനിക്കും. my aadhaar പോര്‍ട്ടലില്‍ കയറി വേണം ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍.

ഇപ്പോള്‍, ആധാര്‍ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം അവസാനിക്കാന്‍ പോകുകയാണ്. വെറും ഒരാഴ്ച കൂടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജനങ്ങുടെ തിരക്ക് പരിഗണിച്ച് 2023 സെപ്റ്റംബറിലാണ് സൗജന്യമായി ആധാര്‍ തിരുത്താന്‍ മൂന്ന് മാസത്തേക്ക് സമയം നീട്ടി നല്‍കിയത്. സെപ്റ്റംബര്‍ 14 മുതല്‍ ഡിസംബര്‍ 14 വരെയായിരുന്നു അനുവദിച്ച സമയം. ഇതാണ് അവസാനിക്കാന്‍ പോകുന്നത്.

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുമ്‌ബോള്‍ ഇക്കാര്യം ശ്രദ്ധിക്കുക,നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നിങ്ങളുടെ ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പ്രക്രിയയ്ക്കിടെ നിങ്ങള്‍ക്ക് ഒരു OTP (വണ്‍ ടൈം പാസ്വേഡ്) ലഭിക്കും.

നിങ്ങളെ തിരിച്ചറിയുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ കൈവശം ഉണ്ടായിരിക്കണം. ഇവയില്‍ ഐഡന്റിറ്റി, വിലാസം, ജനന തീയതി, ലിംഗഭേദം എന്നിവ കൃത്യമായിരിക്കണം.മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍, ഈ ഘട്ടങ്ങള്‍ പാലിക്കുക:

UIDAI ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://uidai.gov.in/en/
ഒരു അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉള്ള അക്കൗണ്ട് ലോഗിന്‍ ചെയ്യുക.’Update Demographic Data and Check Status’ എന്നതില്‍ ക്ലിക്ക് ചെയ്യുക

ഡോക്യുമെന്റ് അപ്ഡേറ്റില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും.

നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബറിലേക്ക് UIDAI ഒരു OTP അയയ്ക്കും. ആവശ്യപ്പെടുമ്‌ബോള്‍ OTP നല്‍കുക.

പേര്, വിലാസം, ജനന തീയതി, ലിംഗഭേദം, മൊബൈല്‍ നമ്ബര്‍, അല്ലെങ്കില്‍ ഇമെയില്‍ വിലാസം എന്നിവയില്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ അനുസരിച്ച്, അതിന്റെ ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യണം.പുതിയ വിവരങ്ങള്‍ നല്‍കുകയും ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുകയും ചെയ്ത ശേഷം, അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.ശേഷം, നിങ്ങള്‍ക്ക് ഒരു അപ്ഡേറ്റ് അഭ്യര്‍ത്ഥന നമ്ബര്‍ (URN) ലഭിക്കും. നിങ്ങളുടെ അപ്ഡേറ്റിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്ബര്‍ ഉപയോഗിക്കാം.

യുഐഡിഎഐ നിങ്ങളുടെ ഡോക്യുമെന്റുകളും അപ്ഡേറ്റ് ചെയ്ത വിവരങ്ങളും പരിശോധിച്ചതിന് ശേഷം ഒരു SMS അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും.