യുവ ഡോക്ടർ ഷഹ്ന‍‍യുടെ മരണത്തിൽ അറസ്റ്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി

Advertisement

തിരുവനന്തപുരം. യുവ ഡോക്ടർ ഷഹ്ന‍‍യുടെ മരണത്തിൽ അറസ്റ്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ ആണ് റുവൈസ് സമീപിച്ചത്. ജാമ്യം നൽകുന്നതിനെ എതിർത്ത് കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ നീക്കം.

പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. പ്രതി റുവൈസിൻ്റെ പിതാവിനെ ഇന്നലെ പ്രതിചേർത്തെങ്കിലും ഇയാൾ ഒളിവിലാണ്. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അത് തിരിച്ചടിയാകുമെന്നാണ് പോലീസ് വിലയിരുത്തൽ. ജാമ്യ അപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡി അപേക്ഷയും നൽകും. ഒളിവിൽ കഴിയുന്ന പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനൊപ്പം ഷഹനയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. ഇരുവരുടെയും മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.