ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ

Advertisement

കോഴിക്കോട് . ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ . പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിക്കാറുണ്ടായിരുന്നുവെന്നും മാനസിക രോഗിയാക്കാൻ ശ്രമിച്ചുവെന്നും മകൾ പറഞ്ഞു . സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഹനീഫയുടെ അറസ്റ്റ് ഇന്നുണ്ടാകും.

പിതാവ് ഹബീബിന്റെ അമ്മാവൻ ഹനീഫ ഉൾപ്പെടെയുള്ളവർ ഷബ്നയെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് മകൾ പൊലീസിന് നൽകിയ മൊഴി. മൊഴിയുടെയും സിസി ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഹനീഫയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഹബീബിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് ഷബ്നയുടെ കുടുംബം ആരോപിക്കുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് പുതിയ വീട് വെച്ച് മാറാനുള്ള ശ്രമത്തിലായിരുന്നു ഹബീബും ഷബ്നയും . ഇനിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഷബ്ന ഹബീബിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Advertisement